06:39pm 14 September 2026
NEWS
ഡാൻസ് ഗംഭീരമായെന്ന് അഞ്ച് വയസുള്ള കുട്ടി പറഞ്ഞു; മെറ്റ നീക്കം ചെയ്ത എഐ വീഡിയോയെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം
14/09/2026  03:22 PM IST
nila
ഡാൻസ് ഗംഭീരമായെന്ന് അഞ്ച് വയസുള്ള കുട്ടി പറഞ്ഞു; മെറ്റ നീക്കം ചെയ്ത എഐ വീഡിയോയെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം

കൊച്ചി: സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ച തന്റെ എഐ വീഡിയോ മെറ്റ നീക്കം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വീഡിയോ വ്യക്തിപരമായി തനിക്ക് ഏറെ സന്തോഷം നൽകിയതാണെങ്കിലും, അതിൽ നിയമപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ചു വയസ്സുള്ള കുട്ടി  തന്നോട് ഡാൻസ് നന്നായിരുന്നു എന്ന് പറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

തന്റെ എഐ വീഡിയോ സംബന്ധിച്ച് നേരത്തെയും രസകരമായ പ്രതികരണം നടത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ പുതിയ പരാമർശവും ശ്രദ്ധ നേടുകയാണ്. 

'വീഡിയോ കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി. ഞാൻ ഒരു ഗ്രൂപ്പ് ഡാൻസ് ലീഡ് ചെയ്യുകയാണ്. ഗംഭീര ഡാൻസ്. മോഹൻലാലിനേയും എന്റെ സ്‌നേഹിതൻ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യേയും ഞെട്ടിക്കുന്ന ഡാൻസാണ് ഞാൻ നടത്തിയത്. കുറച്ച് പരിഹസിക്കുന്നതിനു വേണ്ടി കൂടിയാണ് ചെയ്തതെങ്കിലും എനിക്ക് സന്തോഷമായി.'

'ഒരു അഞ്ചു വയസ്സുള്ള കുട്ടി എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, 'സാറിന്റെ ഡാൻസ് ഗംഭീരമായി' എന്ന്. ഞാൻ ശരിക്കും ഡാൻസ് ചെയ്തതാണെന്നാണ് ആ കുട്ടി വിചാരിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഇങ്ങനെ കാര്യങ്ങൾ ക്രിയേറ്റ് ചെയ്യുകയാണ്. അവിടെ നിയമപ്രശ്‌നങ്ങളുണ്ട്.' -മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img